തിരുവല്ല: പൊതുമരാമത്ത് വകുപ്പിന്റെ അനുവാദമോ അംഗീകാരമോ കൂടാതെ റോഡുകളും നടപ്പാതകളും കൈയേറി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മറ്റും പരസ്യബോർഡുകൾ സ്ഥാപിക്കുക, റോഡിൽ വെള്ളം ഒഴുകിപ്പോകുന്നതിന് തടസം സൃഷ്ടിക്കുക, അനധികൃത വഴിയോര കച്ചവടം, പെട്ടിക്കട, സ്തൂപം, കൊടിമരം എന്നിവ സ്ഥാപിച്ച് ഗതാഗത തടസങ്ങളും ഭീഷണിയും സൃഷ്ടിക്കുക എന്നിവയ്ക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചു. തിരുവല്ല റോഡ്‌സ് ഡിവിഷന്റെ പരിധിയിലെ പൊതുമരാമത്ത് റോഡുകളിലെ ഇത്തരം കൈയേറ്റങ്ങൾ ഇന്ന് മുതൽ ഒഴിപ്പിക്കും. സ്വന്തം ചെലവിൽ നീക്കം ചെയ്തില്ലെങ്കിൽ ആയതിന്റെ കഷ്ടനഷ്ടങ്ങൾ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ അറിയിച്ചു.