covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 421 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 420 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 420 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,92,179 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 184632 പേർ സമ്പർക്കം മൂലം രോഗി​കളായവരാണ്.

ആകെ രോഗമുക്തരായവരുടെ എണ്ണം 186337 ആണ്.

ജില്ലക്കാരായ 4576 പേർ ചി​കി​ത്സയി​ലാണ്.

കൊവിഡ് ബാധിതരായ 6 പേർ ഇന്നലെ മരി​ച്ചു.

1) തിരുവല്ല സ്വദേശി (75)
2) ആറന്മുള സ്വദേശി (103)
3) പന്തളം സ്വദേശി (89)
4) കൊടുമൺ സ്വദേശി (86)
5) ചെറുകോൽ സ്വദേശി (60)
6) കുറ്റൂർ സ്വദേശി (83)