പത്തനംതിട്ട : പള്ളിക്കൽ പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം നവംബർ 6ന് ഉച്ചയ്ക്ക് 3നകം അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പള്ളിക്കൽ പഞ്ചായത്തിൽ നിന്നോ www.tender.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ അറിയാമെന്ന് പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04734288621.