പത്തനംതിട്ട: യൂണിറ്റ് കമ്മിറ്റി രൂപീകരണവുമാി ബന്ധപ്പെട്ട ജില്ലാ തലത്തിൽ രണ്ടാംഘട്ടത്തിൽ പ്രവർത്തനങ്ങൾ നടക്കുന്ന മണ്ഡലങ്ങളുടെ ശില്പശാല സമാപിച്ചു. ഓമല്ലൂർ മണ്ഡലത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ മാരായ അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് അഡ്വ.എ സുരേഷ് കുമാർ, സലിം പി.ചാക്കോ എന്നിവർ നേതൃത്വത്തിലാണ് ശില്പശാലകൾ നടന്നത്. വള്ളിക്കോട്, ഓമല്ലൂർ ,അങ്ങാടി, വെച്ചുച്ചിറ , ഇരവിപേരൂർ, കവിയൂർ, ഏറത്ത്, കൊടുമൺ, കടപ്റ പഞ്ചായത്തുകളിലെ ഒൻപത് മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട ശില്പശാലകൾ നടന്നത്