sea
സഹകരണ മേഖലയിലെ ആദ്യ സീഫുഡ് റെസ്റ്റോറൻ്റ് അടൂരിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ജില്ലയുടെ പ്രധാന സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അടൂരിൽ സാംസ്കാരിക വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സഹകരണമേഖലയിൽ സംസ്ഥാനത്ത് ആദ്യമായി പറക്കോട് സർവീസ് സഹകരണ ബാങ്ക് അടൂർ ബൈപാസ് റോഡിൽ ആരംഭിച്ച സീഫുഡ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലയും സംസ്കാരവും ചരിത്രവും ഇടകലർന്ന മണ്ണാണ് അടൂരിലേത്. സഹകരണ മേഖലയിലെ ആദ്യ സീ ഫുഡ് റെസ്റ്റോറന്റ് ഏറെ മാതൃകാപരമാണ്. ഇത് സംസ്ഥാനത്ത് ഉടനീളം ആരംഭിക്കും. അതുവഴി ശുദ്ധമായ മത്സ്യവിഭവങ്ങൾ പൊതുജനത്തിന് ലഭിക്കുന്നതിനൊപ്പം ഇടനിലക്കാരിൽ നിന്നുള്ള മോചനവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. ആദ്യ വിൽപ്പന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എൻ. ഗോപാലകൃഷ്ണന് ഭക്ഷണവിഭവം നൽകി നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ മുഖ്യാതിഥിയായിരുന്നു.മത്സ്യഫെഡ് എം. ഡി ദിനേശൻ ചെറുവാത്ത്, നഗരസഭാ ചെയർമാൻ ഡി. സജി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, സഹകരണ ജോയിന്റ് രജിസ്ട്രാർ എം. ജി. പ്രമീള, സി. പി. എം ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു, സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്, ടി. ഡി. ബൈജു, അഡ്വ. എസ്. മനോജ്, ഏഴംകുളം നൗഷാദ്, റോണി പാണംതുണ്ടിൽ, ഇ. എ റഹീം, വിജു രാധാകൃഷ്ണൻ, ബി. ലത, ജി. കമലൻ, കെ. സന്തോഷ് കുമാർ, മുളയ്ക്കൽ വിശ്വനാഥൻ നായർ, റീന ശാമുവേൽ, പി. കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി. വി. രാജേഷ് സ്വാഗതവും സെക്രട്ടറി ജി. എസ്. രാജശ്രീ നന്ദിയും പറഞ്ഞു.