കോഴഞ്ചേരി: വല്ലനയിൽ കേരള ലീഗൽ സർവീസ് അതോറിട്ടിയുടേയും വല്ലന വിവേകോദയം ഗ്രന്ഥശാലയടേയും ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി പ്രാർത്ഥനാ ഹാളിൽ നടന്ന നിയമ ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി നിർവഹിച്ചു. പതിമൂന്നാം വാർഡ് മെമ്പർ ശരൺ പി. ശശിധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി ഇ ഈപ്പൻ ക്ലാസ് നയിച്ചു. ആറൻമുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലീനാ കമൽ, ആറൻമുള പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷാ രാജേന്ദ്രൻ , രമാദേവി, ദീപാ നായർ, ഗ്രന്ഥശാല പ്രസിഡന്റ് പി സി രാജൻ, ലൈബ്രറി കൗൺസിൽ അംഗം വി കെ ബാബുരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ , സുരേഷ് മംഗലത്തിൽ , സലീം റാവുത്തർ, അശോകൻ പി ജി, രമണി, ഷരീഫ് റാവുത്തർ, കെ.പി വിജയൻ, സുബേദാ ബീവി, സനീഷ് സരസൻ, ടിനു തോമസ്, ആശാ വിശാൽ തുടങ്ങിയവർ പങ്കെടുത്തു