മലയാലപ്പുഴ: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും മലയാലപ്പുഴ ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ യാത്രാ ക്ളേശം പരിഹരിക്കുന്നതിനും പഴയ എൽ.പി സ്കൂൾ പ്രവർത്തിച്ച സ്ഥലത്ത് ബസ് സ്റ്റാൻഡ് പണി ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മലയാലപ്പുഴ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണം. യോഗത്തിൽ പ്രസിഡന്റ് മലയാലപ്പുഴ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ഉദ്ഘാടനം ചെയ്തു. ശശിധരൻനായർ, രാജശേഖരൻ നായർ, രാജൻപിള്ള, ഒാമനക്കുട്ടൻനായർ, പ്രസന്നൻപിള്ള, രഞ്ജിത്ത്, പ്രകാശ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.