റാന്നി: ശബരിമല വന മേഖലയോടു ചേർന്ന അട്ടത്തോട്ടിൽ പമ്പാനദിയുടെ തീരത്ത് കാട്ടാനയുടെ രണ്ടു ദിവസം പഴക്കം ചെന്ന ജഡം കണ്ടെത്തി.രണ്ടു മാസത്തോളം പ്രായം വരുന്ന കുട്ടികൊമ്പന്റെ ജഡം ഇന്നലെ രാവിലെയാണ് നാട്ടുകാർ കണ്ടത്.പടിഞ്ഞാറെ അട്ടത്തോട് ഭാഗത്തു കണ്ടെത്തിയ ആന ഒഴുക്കിൽപ്പെട്ട് ചത്തതാകാമെന്നാണ് സംശയിക്കുന്നത്. വനംവകുപ്പിന്റെ കോന്നി വെറ്ററിനറി സർജൻ ഡോ.ശ്യാംചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി.റാന്നി റേഞ്ച് ഓഫീസർ കെ.എസ് മനോജ്,കണമല ഡെപ്യൂട്ട് റേഞ്ച് ഓഫിസർ എം ഷാജിമോൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജഡം മറവു ചെയ്തത്.വനത്തിൽ നിന്നുള്ള മലവെള്ള പാച്ചിലിൽ ചരിഞ്ഞ് പമ്പയിലൂടെ ഒഴുകിയെത്തിയ രണ്ടാമത്ത് ആനയാണിത്.രണ്ടു ദിവസം മുമ്പ് തുലാപ്പള്ളി മൂലക്കയത്താണ് മറ്റൊരു ആനയുടെ ജഡം ഒഴുകിയെത്തിയത്.