അടൂർ : കഷ്ടപ്പെടുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന യുവജനപ്രസ്ഥാനമാണ് എ.ഐ.വൈ.എഫ് എന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. അടൂർ ഗവ: ജനറൽ ആശുപത്രിയിൽ ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് ജീവകാരുണ്യ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എ. ദീപകുമാർ അദ്ധ്യക്ഷത വഹിച്ചു.. . സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ: ആർ. ജയൻ, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ജി. ബൈജു, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റ്റി. മുരുകേഷ്, അരുൺ കെ.എസ്. മണ്ണടി, സി.പി.ഐ. മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, അസി: സെക്രട്ടറി ആർ. രാജേന്ദ്രൻപിള്ള, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.പി. സന്തോഷ്, എൻ.കെ. ഉദയകുമാർ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ. പത്മിനിയമ്മ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻ ഏബ്രഹാം, എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. അഖിൽ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ബൈജു മുണ്ടപ്പള്ളി നന്ദിയും പറഞ്ഞു.