പത്തനംതിട്ട: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാളെ ആചരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു.
രാവിലെ 10 ന് രാജീവ് ഭവനിൽ ജില്ലാതല ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക വന്ദനം, ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന, സേവന പ്രവർത്തനങ്ങൾ, അനുസ്മരണ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കും