ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്‌സണടക്കമുള്ള വനിതാ കൗൺസിലർമാരോടു പോലും അപമര്യാദയായി പെരുമാറുന്ന സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ചെയർപേഴ്‌സണുമായ സുജ ജോൺ പറഞ്ഞു. നഗരസഭാ സെക്രട്ടറി എസ്.നാരായണനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ അർച്ചന കെ. ഗോപി, ടി. കുമാരി എന്നിവർ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ മൂന്നാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. . യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കേരള കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ വൈസ് പ്രസിഡന്റ് ചാക്കോ കയ്യത്ര, ജനറൽ സെക്രട്ടറി ജിജി ഏബ്രഹാം, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി സോമൻ പ്ലാപ്പള്ളി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ഡി.മോഹനൻ, ഷേർലി രാജൻ, ഓമന വർഗീസ്, കൗൺസിലർമാരായ രാജൻ കണ്ണാട്ട്,റിജോ ജോൺ ജോർജ്, ശോഭാ വർഗീസ്, ജോസ്, ബി. ശരത്ചന്ദ്രൻ, അശോക് പടിപ്പുരയ്ക്കൽ, സൂസമ്മ ഏബ്രഹാം, മിനി സജൻ, മനീഷ് കീഴാമഠത്തിൽ, എന്നിവർ പ്രസംഗിച്ചു. ഇന്നും നാളെയും അവധിയായതിനാൽ നവംബർ ഒന്നിന് സമരം തുടരും. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ് എന്നിവർ സത്യാഗ്രഹ സമരം നടത്തും. സമാപന സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റെജി ജോൺ, ജില്ലാ സെക്രട്ടറി ജോൺ പാപ്പി, നേതാക്കളായ അനിയൻ കോളുത്തറ, മോൻസി മൂലയിൽ, പി.ടി. രാജു, ജോൺ മാത്യു, പ്രിൻസ് ആന്റോ, ഈപ്പൻ ഇടവനത്തുകാവിൽ, ബ്ലെസൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.