ചെങ്ങന്നൂർ : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും, ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെണ്മണി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കും, ജീവനക്കാർക്കും, എ.ഡി.എസ്, സി.ഡി.എസ്, ആശാ വർക്കമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ എന്നിവർക്കുമായി ബോധവത്കരണ ക്ളാസ് നടത്തി. ചെങ്ങന്നൂർ മുൻസിഫ് രാഗി.എസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. രഞ്ചി ചെറിയാൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. രമേശ് കുമാർ, ടി.എൽ.എസ്.സി സെക്രട്ടറി ഷമീർ ബാബു, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മെമ്പർമാരായ ബാബു. കെ, തോമസ് ചാക്കോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്‌നേഹജ ഗ്‌ളോറി. ജെ എന്നിവർ പ്രസംഗിച്ചു.