rajesh
രാജേഷ്

അടൂർ: ആനന്ദപ്പള്ളിക്ക് സമീപം ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പന്തളം തെക്കേക്കര പൊങ്ങലടി വല്ല്യത്ത് വടക്കേതിൽ വീട്ടിൽ അപ്പുക്കുട്ടൻ നായരുടെ മകൻ രാജേഷ് കുമാറാണ് (41) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആനന്ദപ്പള്ളി കവലയ്ക്ക് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മാതാവ്: ശാന്തമ്മ (തിരുവല്ല മഞ്ഞാടി പരിയാത്ത് കുടുംബാഗം). ഭാര്യ: ആശ. മകൾ: ശിവാനി. സഹോദരൻ: രതീഷ്‌കുമാർ.