തിരുവല്ല: വിവാഹ വാഗ്ദാനം നൽകി പീഡീപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പത്തിയൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലക്കുളങ്ങര പത്തിയൂർ പുത്തൻ കണ്ടത്തിൽ വീട്ടിൽ നിതിൻ രവി (30) ആണ് അറസ്റ്റിലായത്. പാലിയേക്കര സ്വദേശിയായ 25 കാരിയെ കുറ്റൂരിലും മഞ്ഞാടിയിലും പെരിങ്ങരയിലുമുള്ള വാടക വീട്ടിലെത്തിച്ച് കഴിഞ്ഞ ഒന്നര വർഷമായി നിതിൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് കേസ്. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.