കോന്നി: കുമ്പഴ - വെട്ടൂർ അട്ടച്ചാക്കൽ റോഡിലെ അട്ടച്ചാക്കൽ വഞ്ചിപടിക്കും അഞ്ചിലുകുന്നിനും ഇടയിലുള്ള ഭാഗങ്ങളിലെ റോഡിലെ കുഴികൾ അപകട ഭീഷണിയുയർത്തുന്നു. ആട്ടച്ചാക്കൽ വഞ്ചിപടി കഴിഞ്ഞുള്ള കയറ്റത്തിലെ വളവിലെ കുഴിയിൽ വീണ് രണ്ടു മാസങ്ങൾക്കു മുമ്പ് ബൈക്ക് യാത്രികരായ തമിഴ്‍നാട് സ്വദേശികൾ രണ്ടു പേർ മരിച്ചിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവർ കുഴികളടയ്ക്കാൻ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണിത റോഡിൽ രണ്ടു വർഷം മുമ്പ് അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. ഇവിടെ പത്തനംതിട്ട ഭാഗത്തുനിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹങ്ങൾക്കു കോന്നി ഭാഗത്തു നിന്നും കയറ്റം കയറി വരുന്ന വാഹങ്ങൾ സൈഡ് കൊടുക്കുമ്പോൾ പെട്ടന്ന് കുഴികളിൽ വീണാണ് അപകടങ്ങൾ ഉണ്ടാവുന്നത്. വളവായതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴികൾ കാണാൻ കഴിയുന്നത്. പെട്ടന്നു വാഹനങ്ങൾ വെട്ടിക്കുമ്പോൾ കുഴികളിൽ വീഴുകയാണ്.
പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു
കുഴികൾക്കടിയിലെ പൈപ്പുകൾ പൊട്ടി റോഡിലൂടെ വെള്ളവും ഒഴുകുകയാണ്. പുനലൂർ - മുവാറ്റുപ്പുഴ സംസ്ഥാനപാത വികസനം നടക്കുന്നതിനാൽ പത്തനംതിട്ട - പുനലൂർ റൂട്ടിലോടുന്ന വാഹങ്ങളെല്ലാം ഇതുവഴിയാണ് കടന്നു പോകുന്നത്. ഇതിനെ തുടർന്ന് റോഡിൽ വാഹന തിരക്കും വർദ്ധിച്ചിട്ടുണ്ട്. ശബരിമല മണ്ഡലപൂജക്ക് ചാർത്താനുള്ള തങ്ക അങ്കി കടന്നുപോകുന്ന പാതകൂടിയാണിത്. ഇവിടെ നാൽപ്പതു മീറ്റർ ദൂരത്തിൽ ആറോളം കുഴികളാണ് റോഡിലുള്ളത്.
.........
പതിവായി വാഹനങ്ങൾ അപകടത്തിൽ പെടുന്ന ഇവിടുത്തെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കണ
നാട്ടുകാർ
........
രണ്ടുവർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തി
40 മീറ്റർ ദൂരത്തിൽ 6 കുഴികൾ
റോഡിലെ വളവും അപകടത്തിന് കാരണമാകുന്നു