കോന്നി: മുറിഞ്ഞകൽ വിദ്യാനികേതൻ നാരായണ ഗുരുകുലത്തിലെ ഗുരുപൂജ മഹോത്സവം ഗുരു നിത്യ ചൈതന്യയതിയുടെ ജന്മദിനമായ നവംബർ രണ്ടിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുമെന്ന് മഠാധിപതി സ്വാമി ത്യാഗീശ്വരൻ അറിയിച്ചു.. രാവിലെ 9ന് ഹോമം, ഉപനിഷത്ത് പരായണം, 10ന് സ്വാമി വിദ്യാധിരാജ, ജയചന്ദ്രബാബു എന്നിവരുടെ ആധ്യാത്മീക പ്രഭാഷണം, 1ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ചലച്ചിത്ര സംവിധായകൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.എസ്. രാധാകൃഷ്ണൻ, ഡോ.പ്യാരിലാൽ, ഡോ. തേവന്നൂർ മണിരാജ് , കിരൺ, ടി.ആർ. രജികുമാർ, ഡോ.ബി. സുഗീത തുടങ്ങിയവർ പ്രസംഗിക്കും. 1ന് പ്രസാദ വിതരണം, 2ന് കോന്നിയൂർ പ്രമോദിന്റെ സംഗീതക്കച്ചേരി.