key-hand-over
കോന്നി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോൽ കൈമാറ്റം കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കുന്നു

കോന്നി: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാർ കിഫ്‌ബി പദ്ധതിയിലൂടെ അഞ്ചു കോടി രൂപ മുതൽ മുടക്കി പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോൽ കൈമാറ്റം കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ജിജി സജി , ബ്ളോക്ക് പഞ്ചായത്ത് മെമ്പർ തുളസിമണിയമ്മ, പഞ്ചായത്തു മെമ്പർ കെ.ജി ഉദയകുമാർ, പ്രിൻസിപ്പൽ യു.റസിയ , ഹെഡ് മിസ്ട്രസ് എസ്.സന്ധ്യ , പി.ടി .എ പ്രസിഡന്റ് എ. അനിൽകുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ എസ്.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.