31-sndp-kozhencherry
മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് അനുവദിച്ച 31 ലക്ഷം രൂപയുടെ വിതരണോത്ഘാടനം

കോഴഞ്ചേരി : എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനിലെ വിവിധ ശാഖകളിലെ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് അനുവദിച്ച 31 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു.

കാഞ്ഞിറ്റുകര 3704-ാം ശാഖയിലെ ഗുരുകുലം യൂണിറ്റിനും ചെറുകോൽ 5926 ശാഖയിലെ ചെമ്പഴന്തി യൂണിറ്റിനും നാരങ്ങാനം 91ാം നമ്പർ ശാഖയിലെ ഗുരു പ്രസാദ് യൂണിറ്റിനും പൂവത്തുർ 3190ാം നമ്പർ ശാഖയിലെ വയൽവാരം യൂണിറ്റിനുമായാണ് 31 ലക്ഷം രൂപ വിതരണം ചെയ്തത്. യോഗത്തിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ പ്രേംകുമാർ മുളമുട്ടിൽ, രാജൻ കുഴിക്കാലാ, ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥരായ അൻസാരി അൽ ദസ് എന്നിവർ പങ്കെടുത്തു.