തെങ്ങമം: കടമ്പനാട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സബ്ന സൈനുദ്ദീൻ റിപ്പോർട്ട് വതരിപ്പിച്ചു. പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ,സി.പി ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ, തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി.കൃഷ്ണകുമാർ ,ബ്ലോങ്ങ് പഞ്ചായത്തംഗങ്ങളായഎസ്.ഷിബു , വിമല മധു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.രാധാകൃഷ്ണൻ, സിന്ധു ദിലീപ്, മണിയമ്മ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. 8000 തെങ്ങിൻ തൈകളാണ് വിതരണം നടത്തുന്നത്. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ വീതമാണ് നൽകുക. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ വാർഡിലുമാണ് വിതരണം നടത്തുക. നാടൻ കുള്ളൻ തെങ്ങിൻ തൈകളാണ് നൽകുന്നത്. ഒരു തെങ്ങിൻ തൈക്ക് 200 രൂപയാണ് വില. 150 രൂപ പഞ്ചായത്ത് ഫണ്ടിൽ നിന്നും 50 രൂപാ ഗുണഭോക്‌തൃ വിഹിതവും ആണ്. കേരളാ അഗ്രോ ഇന്റെസ്ട്രയിൽ കോർപ്പറേഷനിൽ നിന്നുമാണ് തെങ്ങിൻ തൈകൾ വാങ്ങിയത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.