അടൂർ: ഇന്ദിരാജി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിയ്ക്കൽ മേഖലയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും രക്ഷിതാക്കളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളേയും ആദരിക്കുന്നു. ഇന്ന് വൈകിട്ട് 4ന് തെങ്ങമം ട്രാൻസ്പോർട്ട് കോർണറിൽ ചേരുന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളംമധു ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ് തോട്ടുവ പി.മുരളി അദ്ധ്യക്ഷതവഹിക്കും. പ്രമുഖഗാന്ധിയൻ ഡോ.ജോസ് പാറക്കടവിൽ ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നടത്തും.