കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം ഇടയാറന്മുള 69-ാം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹൻബാബു അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.എൻ സുനിൽ കുമാർ, കോഴഞ്ചേരി യൂണിയൻ കൗൺസിലർ പ്രേംകുമാർ, ശാഖാ പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കും.