തിരുവല്ല: മുണ്ടിയപ്പള്ളി സർവീസ് സഹകരണ ബാങ്കിന് പുതുതായി പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ബെൻസി കെ. തോമസ് അദ്ധ്യക്ഷത വഹിക്കും. ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് സി. സേതു റിപ്പോർട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.കെ ചെറിയാൻ മെമ്മോറിയൽ ഹാൾ ഉദ്ഘാടനം മാത്യു ടിതോമസ്എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്എം.ഡി.ദിനേശ്കുമാർ, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു എന്നിവർ പ്രസംഗിക്കും.