പത്തനംതിട്ട : കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സ്ഥാപക പ്രസിഡന്റും ആദ്യ ജില്ലാ പ്രസിഡന്റുമായിരുന്ന ജോർജ് വർഗീസ് മല്ലപ്പള്ളിയുടെ അനുസ്മരണ സമ്മേളനം നാളെ രാവിലെ 10ന് കോഴഞ്ചേരി തെക്കേമല എസ്.എൻ.ഡി.പി.യൂണിയൻ ഹാളിൽ നടക്കും. കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ചെയർമാൻ കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മോഹൻബാബു അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ജി.വേണുഗോപാൽ പ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. ജോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഉദയകുമാർ, ആറന്മുള സി.ഐ. രാഹുൽ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും. ശ്രീകുമാർ ചെമ്പകശേരി സ്വാഗതവും, തെങ്ങമം ചന്ദ്രശേഖർ നന്ദിയും പറയും.