കോന്നി: വൃദ്ധനെ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. കോന്നി മങ്ങാരം മണ്ണാറത്തറയിൽ ഭാസ്‌കരൻ നായർ (77) ആണ് ഐരവൺ തൂക്കുപാലത്തിനു സമീപത്തു വച്ച് ഇന്നലെ വൈകിട്ട് നാലു മണിയോടെ ഒഴുക്കിൽപ്പെട്ടത്. അഗ്നിരക്ഷാസേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.