അടൂർ: എസ് എൻ.ഡി. പി യോഗം അടൂർ യൂണിയനിലെ 1188-ാം കടമ്പനാട് തെക്ക് ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ദേവരാജൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ് പൊടിയൻ, രക്ഷാധികാരി മുരളീധരൻ, അഡ്വ.കെ.വി സുജിത്,സുജിത് തുടങ്ങിയവർ സംസാരിച്ചു . ഭാരവാഹികൾ: ടി. സുരേഷ്ബാബു. (പ്രസിഡന്റ്),അജി (വൈസ്പ്രസിഡന്റ്, സന്തോഷ് ഇല വക്കാട്ട് (സെക്രട്ടറി), അഡ്വ.ചന്ദ്രബാബു (യൂണിയൻ കമ്മിറ്റി അംഗം), കുട്ടപ്പൻ, രജിത്,വിശ്വരാജൻ, മനൂബ്, ഓമനകുഞ്ഞമ്മ, മോഹനൻ. പി, ലളിത (കമ്മിറ്റി അംഗങ്ങൾ), നിഷാദ്, തങ്കപ്പൻ, ഉഷാകുമാരി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.