കൊവിഡിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരളപ്പിറവിയുടെ പുതിയയാണ്ടിൽ അദ്ധ്യയനം തുടങ്ങുന്നത് വലിയ സന്തോഷം നൽകുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം ജനുവരിയിൽ ഭാഗികമായി സ്കൂൾ തുറന്നപ്പോഴുണ്ടായ അനുഭവം ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്നതാണ്. ക്ളാസ് മുറികൾ സാനിട്ടൈസ് ചെയ്തും കുട്ടികളെ അകലമിട്ടിരുത്തിയും സർക്കാർ നൽകുന്ന മാർഗരേഖയനുസരിച്ച് വീണ്ടും ക്ളാസുകൾ ആരംഭിക്കാനാകും. സ്കൂൾ മാനേജുമെന്റുകളും പി.ടി.എകളും ജാഗ്രതാ സമിതികളും കൂട്ടയി ചേർന്ന് സ്കൂൾ പ‌്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാകും. എത്രയൊക്കെ ശ്രദ്ധിച്ചാലും കുറഞ്ഞൊരു ശതമാനം കുട്ടികൾ കൺവെട്ടത്തു നിന്ന മാറുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വരാം. കുട്ടികളുടെ എണ്ണം കുറച്ച് ക്ളാസ് നടത്തുന്നതുകൊണ്ട് എല്ലാവരെയും നിരീക്ഷിക്കാനാകും.
പി. ഉഷ പ്രിൻസിപ്പൽ,
(എസ്.എൻ.ഡി.പി എച്ച്.എസ്.എസ്
ചെന്നീർക്കര)