sv
മലയാലപ്പുഴയിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : എൻ.ജി.ഒ അസോസിയേഷൻ താലൂക്ക് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. താലുക്ക് സെക്രട്ടറി ബിജു.വി അദ്ധ്യക്ഷത വഹിച്ചു. ഷിബു മണ്ണടി, ബിജു ശാമുവേൽ, പി.എസ് .മനോജ് കുമാർ,എസ്.കെ. സുനിൽ കുമാർ,സഹിർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

മലയാലപ്പുഴ: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാലപ്പുഴയിൽ നടന്ന ഇന്ദിരഗാന്ധി രക്തസക്ഷിദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ദിലീപ് പൊതീപ്പാട് ആദ്ധ്യക്ഷത വഹിച്ചു.

കോഴഞ്ചേരി: ചെറുകോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണംനടത്തി.
വാഴക്കുന്നം ജംഗ്ഷനിൽ നടന്ന ചടങ്ങ് കെ.പി.സി.സി അംഗം അഡ്വ.കെ ജയവർമ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഏബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽസലാം അനുസ്മരണ പ്രഭാഷണം നടത്തി. പ്രകാശ് മുളമൂട്ടിൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മാത്യു ജോൺ, പി.കെ നിജു കുമാർ, രഹിംകുട്ടി, രവീന്ദ്രൻ നായർ, പഞ്ചായത്ത്‌ അംഗങ്ങളായ വി.എസ്.ആമിന,ജിജി ജോൺ, കോൺഗ്രസ്‌ ഭാരവാഹിളായ സി.കെ. ഹമീദ്, സുലൈമാൻ, അബ്ദുൽ ലത്തീഫ്, മുഹമ്മദ്‌ ഇസ്മായിൽ തുടങ്ങി യവർ പ്രസംഗിച്ചു.

ഇലന്തൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി.സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിൻസൻ തോമസ് ചിറക്കാല, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കെതിൽ, സജു വെള്ളാപ്പള്ളിൽ, ഇ.എം.മാത്യൂ, കോശി വല്യവട്ടം, രഞ്ജി കുരമ്പാല, രാമചന്ദ്രൻ ഇലന്തൂർ , ഗാന്ധിദർശൻ ബാലവേദി രക്ഷാധികാരി കെ.ജി.റജി, ക്രിസ്റ്റിലിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു.