പത്തനംതിട്ട : സമ്പത്തുള്ളവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വരുമാനത്തിന്റെ ഒരംശം നീക്കി വയ്ക്കണമെന്ന് മുന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ്.എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. നിർദ്ധനരായ കുടുംബങ്ങൾക്കും കുട്ടികൾക്കും നൽകുന്ന ഭക്ഷ്യധാന്യക്കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും ഒന്നാംഘട്ട വിതരണം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. മാനവ സേവ, മാധവ സേവ എന്ന തത്വത്തിൽ വിശ്വസിച്ച് അത് നടപ്പാക്കുകയാണ് കൊവിഡ് മഹാമാരിയെ നേരിടുന്ന ഘട്ടത്തിൽ സുമനസുകളായ എല്ലാ വ്യക്തികളും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ് പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കവി മധുവളളിക്കോട്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, അലങ്കാർ അഷറഫ്, റെജി മലയാലപ്പുഴ, ബിനു ജോർജ്ജ്, കേരള ജനവേദി പ്രവർത്തകരായ ഇന്ദിര വാഴമുട്ടം, അംബികാ ലാൽ, അമ്പിളി മനോജ്, കൗസല്യ എന്നിവർ പ്രസംഗിച്ചു.