അടൂർ: പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 14-ാം മൈലിലെ ഇന്ദിര സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി ഭാനുദേവൻ, മുകളേത്ത് രാജൻ, ഭാസ്കരൻപിള്ള, ബി.രമേശൻ, ഷിബു ഉണ്ണിത്താൻ, രാധാകൃഷ്ണൻ കാഞ്ഞിരവിളയിൽ, ബാലൻ പിള്ള, ഹരികുമാർ മലമേക്കര, ദിവ്യാ അനീഷ്, സജി ഡാനിയൽ, അഡ്വ.രാജേഷ്, ജെയിംസ് കളവിള, രഞ്ജു, ശശിധരൻ നായർ, താജ് തുടങ്ങിയവർ സംസാരിച്ചു. പഴകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴകുളം ജംഗ്ഷനിൽ ഛായ ചിത്ര പ്രദർശനവും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. യോഗം മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കമറുദീൻ മുണ്ടുതറയിൽ അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ കോൺഗ്രസ് അബ്ദുൽ അസീസ് ആയത്തികോണിൽ , ജി ജോഗീന്ദർ ,ബിജുബേബി ഓലിക്കൽ , വിജയലക്ഷ്മി ഉണ്ണിത്താൻ, പഞ്ചായത്ത് അംഗം റോസമ്മ സെബാസ്റ്റ്യൻ, സുരേഷ് കുമാർ , നിസാർ ഫാത്തിമ, റെജികാസിം,നിഷാ ബിനു, സജിനി, സിജു പഴകുളം , ശിഹാബ് പഴകുളം , ജസ്റ്റിൻ, സജുവർഗീസ്, ബിജുകുമാർ , സതീശൻ ,ഷിബു, ലത, ഹനീഫ റാവുത്തർ കാത്തു വിള തുടങ്ങിയവർ പ്രസംഗിച്ചു.