പന്തളം : എം.രാജേഷിന്റെ 20-ാമത് രക്തസാക്ഷിദിനാചരണം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ചു. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് പ്രകടനം പന്തളം എൻ.എസ്.എസ് കോളേജിൽ എം.രാജേഷിനെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം. സജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് അമൽ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അക്ഷര രാജ്, ജില്ലാ ജോയിൻ സെക്രട്ടറിമരായ അമൽ കെ.എസ്, സൂരജ് എസ്.പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ സിറാജ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഷൈജു, എസ്.എഫ്.ഐ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.ജി.അനന്തകൃഷ്ണൻ, ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. ഷഫീഖ് എന്നിവർ സംസാരിച്ചു.