പഴകുളം: വിദ്യാലയങ്ങൾ തുറക്കുമ്പോൾ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി കുട്ടികളെ കാത്തിരിക്കുകയാണ് അദ്ധ്യാപകർ. വ്യത്യസ്ത പ്രവർത്തനങ്ങളുമായാണ് പഴകുളം കെ.വി.യു.പി സ്കൂൾ അധികൃതർ കുട്ടികളെ വരവേൽക്കാനൊരുങ്ങുന്നത്. വിദ്യാലയം തുറക്കുന്നതിന് തീരുമാനമെടുത്തതിലുള്ള സന്തോഷം കുട്ടികൾ കത്തെഴുതി മുഖ്യമന്ത്രിയെയും, വിദ്യാഭ്യാസ മന്ത്രിയേയും അറിയിക്കുന്നു. എല്ലാ വിദ്യാർത്ഥികളും നാളെ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും സ്കൂൾ തുറന്നതിലുള്ള സന്തോഷത്താൽ നന്ദി രേഖപ്പെടുത്തിയ കത്തുകളുമായാണ് സ്കൂളിലെത്തുന്നത്.ഈ കത്തു ഹെഡ്മിസ്ട്രസ് കവിതാ മുരളി ഏറ്റുവാങ്ങി ഇന്നു തന്നെ പഴകുളം പോസ്റ്റോഫീസ് വഴി അയച്ചു കൊടുക്കും. കേരളപ്പിറവിയുടെ ഭാഗമായി പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെയും, പള്ളിക്കൽ കൃഷിഭവന്റെയും സഹകരണത്തോടെ പളളിക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലെ പൊതു ഇടങ്ങളിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ആലുംമൂട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് വിവിധയിനം വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ച് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് നിർവഹിക്കും. തുടർന്ന് പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് നിർവഹിക്കും. ഷീനാ റെജി വാർഡ് മെമ്പർ, എ.ഇ. ഒ. ബി.വിജയലക്ഷ്മി എ.എസ്.അശോക് റേഞ്ച് ഓഫീസർ സോഷ്യൽ ഫോറസ്ട്രി പത്തനംതിട്ട, റോണി വർഗീസ്, കൃഷി ഓഫീസർ പള്ളിക്കൽ, ശിലാ സന്തോഷ്, ഡയറക്ടർ ശിലാ മ്യൂസിയം, എസ്.ആർ സന്തോഷ് പി.ടി.എ പ്രസിഡന്റ് , കവിതാ മുരളി ഹെഡ്മിസ്ട്രസ്, കെ.എസ് ജയരാജ് പ്രോഗ്രാം കോർഡിനേറ്റർ അദ്ധ്യാപകരായ ബസീം.ഐ, ലക്ഷ്മിരാജ്, ബീന.വി,വന്ദന. വി.എസ്. സ്മിത.ബി , ശാലിനി.എസ് എന്നിവർ പങ്കെടുക്കും.