പന്തളം : കൈപ്പുഴ ശ്രീകൃഷ്ണവിലാസം 8-ാം എൻ.എസ്.എസ് കരയോഗത്തിന്റെയും, വനിതാ സമാജത്തിന്റെയും, ആദ്ധ്യാത്മിക പഠന ക്ലാസിന്റെയും നേതൃത്വത്തിൽ സമുദായാചാര്യന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, പതാകദിനവും ആചരിച്ചു. കരയോഗം പ്രസിഡന്റ് പി.സി.സജികുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രതിഞ്ജാവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ആർ. വിജയൻ നായർ, സെക്രട്ടറി നന്ദകുമാർ, ട്രഷറർ ടി.ജി. ദിലീപ് കുമാർ, എം.ആർ. ഉണ്ണികൃഷ്ണൻ നായർ, മനോജ് നന്ദാവനം, അനീഷ് കുമാർ, സി. സ്വപ്ന സന്തോഷ് കുമാർ, രാമചന്ദ്രൻ നായർ, ബോബി, അജീഷ്, എം.കെ. ഗോപാലപിള്ള,ശുഭ, മായ, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.