മാരൂർ: ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ഫിസിക്സ്, സുവോളജി, കണക്ക്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് 5 നും കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, കൊമേഴ്സ്, എക്ണോമിക്സ്, ഹിന്ദി, ഇംഗ്ളീഷ് എന്നീ വിഷയങ്ങൾക്ക് 6 നും താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രസ്തുത ദിവസങ്ങളിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.