ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പതാകദിനാചരണം നടത്തി. യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ് നേതൃത്വം നൽകി. ഭരണസമിതിയംഗങ്ങളായ കെ.ബി. പ്രഭ, ടി.ആർ. വാസുദേവൻപിള്ള, ആർ. അജിത്കുമാർ, ടി.ഡി. ഗോപാലകൃഷ്ണൻ നായർ, വി.കെ.രാധാകൃഷ്ണൻ നായർ, പ്രതിനിധിസഭാംഗങ്ങളായ ഉളനാട് ഹരികുമാർ, ടി.പി. രാമാനുജൻ നായർ, പി.ജി.ശശിധരൻ പിള്ള, ഹരികുമാർ, വനിത യൂണിയൻ പ്രസിഡന്റ് സുധ കെ. പിള്ള, സി. ദീപ്തി, സുമ സുധാകരൻ എന്നിവർ പങ്കെടുത്തു. യൂണിയനിലെ 108 കരയോഗങ്ങളിലും പതാകദിനം സമുചിതമായി ആചരിച്ചു.
ചെങ്ങന്നൂർ : 1725ാം മുണ്ടങ്കാവ് എൻ.എസ്.എസ്. കരയോഗത്തിൽ പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് എസ്.വി. പ്രസാദ് പതാകയുയർത്തി. പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പുലിയൂർ: പുലിയൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് ഡി. നാഗേഷ് കുമാർ പതാകയുയർത്തി. കരയോഗം മുൻ പ്രസിഡന്റ് മോഹൻ സി.നായർ പതിജ്ഞ ചൊല്ലികൊടുത്തു.
ചെറിയനാട് : ചെറുവല്ലൂർ അംബികാവിലാസം എൻ.എസ്.എസ്. കരയോഗത്തിൽ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള പതാകയുയർത്തി. കരയോഗം സെക്രട്ടറി സതീഷ് ചെറുവല്ലൂർ പ്രതിജ്ഞ ചൊല്ലി കൊടുത്തു