തിരുവല്ല: എൻ.എസ്.എസ്. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ കരയോഗങ്ങളിൽ പതാകദിനം ആചരിച്ചു. തുകലശേരി കരയോഗം പ്രസിഡന്റ് ലാൽ നന്ദാവനം പതാക ഉയർത്തി. താലൂക്ക് യൂണിയൻ പ്രതിനിധി കെ.പി.രഘുകുമാർ, കരയോഗം സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നായർ, ട്രഷറർ എം.ജി.ഹരികുമാർ, അനിൽകുമാർ, സുഭാഷ് കുമാർ, ജ്യോതി, വിജയകുമാരി, ഹേമലത, ലീനാകുമാരി, രുഗ്മിണിയമ്മ എന്നിവർ പങ്കെടുത്തു. മതിൽഭാഗം എൻ.എസ്.എസ്. കരയോഗത്തിൽ പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് പതാക ഉയർത്തി. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ പ്രതിജ്ഞ ചൊല്ലികൊടുത്തു. വിനോദ്കുമാർ, ഗണേഷ്, രാജശേഖരൻ, വിജയകുമാർ, പ്രദീപ്, അനിൽ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. പെരിങ്ങര എൻ.എസ്.എസ് കരയോഗത്തിൽ പ്രസിഡന്റ് കെ. പി ശിവരാമപ്പണിക്കർ പതാക ഉയർത്തി. സെക്രട്ടറി മുരളീധര കുറുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആർ.പരമേശ്വരൻ നായർ, രവീന്ദ്രൻ നായർ, റ്റി.ആർ ചന്ദ്രൻപിള്ള, ആർ.ഭാസി, ചന്ദ്രശേഖരൻനായർ, ഹരി, സന്തോഷ്‌, മുരളീധരൻപിള്ള, സനൽകുമാരി, ഓമന എസ്കുറുപ്പ്, പത്മിനി രാജൻ, ആനന്ദവല്ലി എന്നിവർ നേതൃത്വം നൽകി.