മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ് .എസ് പതാകദിനാചരണം നടത്തി. യൂണിയൻ ആസ്താന മന്ദിരത്തിൽ പ്രസിഡന്റ് എം.പി.ശശിധരൻ പിള്ള പതാക ഉയർത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.യോഗത്തിൽ യൂണിയൻ സെക്രട്ടറി രമേഷ് ബി.നായർ, എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പർ സതീഷ് കുമാർ ചെറുകാട്ടുമഠം, യൂണിയൻ കമ്മിറ്റിയംഗങ്ങളായ അഡ്വ.പ്രകാശ് കുമാർ ചരളേൽ, രാജാ രേവതീജൻ നായർ, കെ പി സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.