തിരുവല്ല: എൻ.എസ്.എസ് പതാക ദിനത്തിന്റെ ഭാഗമായി കടപ്ര -മാന്നാർ കരയോഗത്തിൽ വൈസ് പ്രസിഡന്റ്‌ ഹരിഹരൻ നായർ പതാക ഉയർത്തുകയും പ്രതിജ്ഞാ വാചകം ചൊല്ലികൊടുക്കുകയും ചെയ്തു. കരയോഗം സെക്രട്ടറി രാജേന്ദ്രനാഥ്‌, ട്രഷറർ കെ.രാമചന്ദ്രൻപിള്ള, വനിതാസമാജം പ്രസിഡന്റ്‌ ടി.രാജേശ്വരി, സെക്രട്ടറി ബിന്ദു ജി.നായർ, ട്രഷറർ രാജശ്രീ രാമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.