അടൂർ: ആദ്യ കൺമണിയെ കാണാൻ നാട്ടിലേക്ക് വരവും കാത്തിരുന്ന സൈനികൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഇളമണ്ണൂർ തോട്ടപാലം ജാസ്മിൻ ഭവനത്തിൽ ബാബു സൈമണിന്റെ മകൻ ജിപ്സൺ ബാബു (28) ആണ് രാജസ്ഥാനിലെ ജയ്പൂരിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. 49 ദിവസം മുൻപ് ഭാര്യ അനുജ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മകനെ കാണാൻ ഉടൻ എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രോഗം ബാധിച്ച് മരിച്ച വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. പതിനൊന്ന് വർഷം മുൻപാണ് സൈന്യത്തിൽ ചേർന്നത്.സംസ്കാരം ഇന്ന് രാവിലെ 11.30 ന് പത്തനാപുരം ശാലേപുരം സെന്റ് ആൻസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മാതാവ് : ലില്ലി ബാബു, സഹോദരിമാർ : ജാസ്മിൻ, ജിൻസി.