തിരുവല്ല: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി.പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് ചാത്തങ്കേരി, ജേക്കബ് പി.ചെറിയാൻ,അഡ്വ.രാജേഷ് ചാത്തങ്കേരി,എ.ജി.ജയദേവൻ, ശ്രീകുമാർപിള്ള, മാത്യു ചാണ്ടി,അരുന്ധതി അശോക്,ലെജു എം.സഖറിയ,കെ.പി.രഘുകുമാർ,സജി എം.മാത്യു,അലക്സ് പൂത്തുപ്പളളി, ബിജിമോൻ ചാലക്കേരി, ഗിരീഷ് രാജ്ഭവൻ, ജി.ശ്രീകാന്ത്, ശോശാമ്മ പ്രദീപ്,വർഗീസ് എന്നിവർ പ്രസംഗിച്ചു. തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജയപ്രകാശ്,ലാൽ നന്ദാവനം,മാത്യു ചാക്കോ,എ.ജി.ജയദേവൻ, സോമൻ കല്ലേലിൽ, റെജി മണലിൽ, കുര്യൻ ജോർജ്ജ്, രാജു സീതാസ്,ജോർജ്ജ് കുട്ടി, സജി കണ്ടത്തിൽ,എം.ജി.മോഹനൻ നായർ,ഗോപൻ, ജയിംസ് പി.വി,ശ്രീകുമാർ,രംഗനാഥൻ,റോഷിൻ ശർമ്മ, രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി അദ്ധ്യക്ഷത വഹിച്ചു. അലീംഷാ,റിജോ നിരണം,അജിൻ മാത്യു, ആഷിഷ് ഇളകുറ്റൂർ,വിഷ്ണു പുതുശേരി,സിജു മാത്യു,ആശിഷ് തോമസ്,റിജോ ചാക്കോ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എസ്.ഷൈലു,ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല,ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ,ജിജോ ചെറിയാൻ,കെ.എസ്.യുനിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, സേവാദൾ ജില്ല ജനറൽസെക്രട്ടറി എ.ജി ജയദേവൻ, ജാസ് പോത്തൻ,മണ്ഡലം പ്രസിഡണ്ടുമാരായ ജേക്കബ് വർഗീസ്,ജിനു ബ്രില്ല്യന്റ്,ജിവിൻ പുളിമ്പള്ളി, ബ്ലസ്സൻ പത്തിൽ, സാന്റോ,നിബിൻ റ്റി.കോശി, ലിജി ജോസഫ്, ആശിഷ്, ജെറി, ടിറ്റു,ജിബിൻ കാലായിൽ, രതീഷ്,രഞ്ജിത് പൊന്നപ്പൻ,അഭിജിത്,ബ്ലസ്സൺ പി.കുര്യൻ,അമീർ ഷാ,ജോജോ,ബെന്റി ബാബു എന്നിവർ പ്രസംഗിച്ചു.