തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം പരിപാടിയിൽ റിസോഴ്സ് പേഴ്സൺസായി സേവനമനുഷ്ഠിച്ച അദ്ധ്യാപകരെ തിരുവല്ല ഉപജില്ലാ സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ മിനികുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ ആമുഖാവതരണം നടത്തി.പരിഷത്ത് മേഖലാ സെക്രട്ടറി ബെന്നി മാത്യു, മുൻ ഡി.പി.സി സിന്ധു പി.എ, ആർ.പിമാരെ പ്രതിനിധീകരിച്ച് അജി തമ്പാൻ, രജനി ഗോപാൽ.എം,സേതു ബി.പിള്ള,അലക്സാണ്ടർ പി.ജോർജ്,എൽസമ്മ തോമസ്,ഡോ.സുജിത്രൻ പി, മഞ്ജുശ്രീ പി.എസ്, രമ്യ എസ്,ബേനു ഐപ് വി.എ, ജ്യോതിലക്ഷ്മി കെ, മല്ലിക ജി എന്നിവർ മക്കൾക്കൊപ്പം പരിപാടിയിലെ അനുഭവങ്ങൾ പങ്കുവച്ചു. സി.ആർ.സി കോർഡിനേറ്റർ ടി.ആർ.ഗീതാകുമാരി ആശംസകൾ നേർന്നു. സംഘാടക സമിതിക്കുവേണ്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.പിമാർക്ക് അംഗീകാര പത്രികയും മെമെന്റോയും നൽകി.