01-nss-pta
എൻ.എസ്.എസ്. പതാകദിനം

പത്തനംതിട്ട : എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ ആസ്ഥാനമന്ദിരത്തിൽ ചെയർമാൻ അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട പതാക ഉയത്തി. യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, പ്രതിനിധി സഭാ അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. യൂണിയനിലെ 123 കരയോഗങ്ങളിലും പതാക ദിനാചരണം നടന്നു.