തിരുവല്ല: എസ്.എസ്എൽ.സി വിജയിച്ച മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരമില്ലാത്ത സർക്കാർ നടപടിയിൽ കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പരിസ്ഥിതിയെയും ആയിരക്കണക്കിന് ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും ഉപജീവനത്തിനായി വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്നും കൊവിഡ് പരിശോധനയുടെ പേരിൽ എയർപോർട്ടിൽ അമിതനിരക്ക് ഈടാക്കുന്നത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനദ്രോഹനടപടികളുമായി മുന്നോട്ട് പോകുന്ന സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധസമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു തിരുവനന്തപുരം, തോമസ് കോട്ടയം,ബിജു കോശി,ബിജോയ് വർഗീസ്,തോമസ് ജി.ആലപ്പുഴ,യോഹന്നാൻ പി.ചാക്കോ എന്നിവർ പ്രസംഗിച്ചു.