vivek-27
വിവേക്

കൊട്ടിയം: ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടിയം വടക്കേ മൈലക്കാട് വിവേക് ഭവനത്തിൽ വിജയൻപിള്ളയുടെ മകൻ വിവേക് (27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെ കൊല്ലം കോളേജ് ജംഗ്ഷനിൽ നിന്നു ബീച്ചിലേക്കുള്ള ഓവർ ബ്രിഡ്ജിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും പിന്നിലിരുന്ന വിവേകിന്റെ തല കോൺക്രീറ്റ് തിട്ടയിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ കൊല്ലം ജില്ലാ ആശുപത്രിയിലും മേവറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിച്ചു മാതാവ്: തങ്കമണി. സഹോദരൻ :വിഷ്ണു.