തൊടിയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കരുനാഗപ്പള്ളി നിയോജയമണ്ഡല പരിധിയിലുള്ള വിദ്യാർത്ഥികൾക്കായി സി.ആർ.മഹേഷ് എം.എൽ.എ ഏർപ്പെടുത്തിയ എം.എൽ.എ മെരിറ്റ് അവാർഡ് വിതരണം തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ധർമ്മദാസ്, ടി.ഇന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ സലിം ഷാ, ഹെഡ്മിസ്ട്രസ് സുശീല , പി .ടി .എ പ്രസിഡന്റ് സാംസൺ, രാജേന്ദ്രൻ, എൻ.അജയകുമാർ, ഷിബു എസ്.തൊടിയൂർ, ഉണ്ണികൃഷ്ണൻ കുശ സ്ഥലി, ആദിനാട് നാസർ എന്നിവർ പങ്കെടുത്തു. ഫിഷറീസ് സ്കൂൾ കരുനാഗപ്പള്ളി, ഗവ.എച്ച്.എസ്. ചെറിയഴീക്കൽ, ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ കുഴിത്തുറ, എസ്. വി .എച്ച് .എസ് .എസ് ക്ലാപ്പന എന്നിവടങ്ങളിലും മെരിറ്റ് അവാർഡ് വിതരണം ചെയ്തു.