കൊല്ലം: കുന്നിക്കോട് വിളക്കുടി കാവൽപ്പുര റെയിൽവേ ക്രോസിംഗ് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെടുന്ന റോഡ് തീർത്തും ശോചനീയ അവസ്ഥയിലായിരുന്നു.
റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടന്നത് അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. റോഡിന്റെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങവേയാണ് ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ളയുടെയും വാർഡ് മെമ്പർ റഹീംകുട്ടിയുടെയും ശ്രമഫലമായി ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഓട നിർമ്മിച്ച് വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കും. വശങ്ങളിൽ സംരക്ഷണ ഭിത്തിയും നിർമ്മിക്കും. രണ്ടാം ഘട്ടത്തിൽ കൂടുതൽ തുക അനുവദിച്ച് ശേഷിക്കുന്ന ജോലികളും പൂർത്തിയാക്കാനാണ് തീരുമാനം.