കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ളോക്കിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണവും പി.ദാമോദരൻ പിള്ള അനുസ്മരണവും നടത്തി. പെൻഷൻ ഭവനിൽ നടന്ന പരിപാടി റിട്ട. ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മിഷണർ സി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എൻ.മുരളീധരൻപിള്ള അദ്ധ്യക്ഷനായി. നിലമേൽ എൻ. എസ്.എസ് കോളേജ് റിട്ട .പ്രൊഫ.ഡോ.എസ്.മുരളീധരൻനായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി സി.രവീന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, വല്ലം രാമംകൃഷ്ണപിള്ള നീലേശ്വരം സദാശിവൻ, എ.എൻ. വാസുദേവൻ, പി.കെ.ശ്യാമള, കെ.മണിരാജൻ, പി.കൃഷ്ണൻകുട്ടി, സി. ശ്രീജയൻ എന്നിവർ സംസാരിച്ചു. വയോജനങ്ങളെ ആദരിക്കൽ, എൻഡോവ്മെന്റ് വിതരണം എന്നിവ നടന്നു.