al
ദേശീയ സന്നദ്ധ രക്തദാനദിനത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രക്തദാനരംഗത്തെ പ്രവർത്തനങ്ങൾക്ക് പ്രഷ്യസ്‌ ഡ്രോപ്സ് രക്തദാന സംഘടനക്കുള്ള ആദരവ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ ഏറ്റുവാങ്ങുന്നു

പുത്തൂർ: ദേശീയ സന്നദ്ധ രക്തദാനദിനത്തിൽ പ്രഷ്യസ് ഡ്രോപ്സ് രക്തദാന - ജീവകാരുണ്യ സംഘടനയ്ക്ക് ആദരവ്. കൊല്ലം ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രക്തദാനരംഗത്തെ പ്രവർത്തനങ്ങൾക്ക് പ്രഷ്യസ്‌ ഡ്രോപ്സ് രക്തദാന സംഘടനക്കുള്ള ആദരവ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് , കൊല്ലം ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരിസൻഷ്യ, കൗൺസിലർ ജിജോമോൻ , പ്രഷ്യസ് ഡ്രോപ്സ് സംഘടനയുടെ സജീവ പ്രവർത്തകരായ സി.എസ്.ജയകൃഷ്ണൻ , ബാബു പ്രശാന്ത്, വിഷ്ണു വാളകം എന്നിവർ പങ്കെടുത്തു.