കൊട്ടാരക്കര: സപ്ലൈകോ ഗോഡൗണിൽ ഭക്ഷ്യവസ്തുക്കളിൽ വിഷപദാർത്ഥങ്ങൾ കലരാൻ ഇടവരുത്തിയ ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനകീയ ഉപഭോക്തൃ സമിതി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് എം .പി .സുഗതൻ ചിറ്റുമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വസന്തകുമാർ കല്ലുംപുറം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലൈക് പി. ജോർജ്, കിളികൊല്ലൂർ തുളസി, ആർ. സുമിത്ര, ചെറിയാൻ ,പ്രശാന്ത് എന്നിവർ സംസാരിച്ചു .മയ്യനാട് സുനിൽ, പെരുമ്പുഴ സുരേഷ്, വിജയൻപിള്ള, കേരളപുരം വിനോദ്, ശർമ്മാജി, സുജിത്ത്, ചടയമംഗലം സുഗുണ ലാൽ എന്നിവർ നേതൃത്വം നൽകി.