kummanam
സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വയോജനങ്ങളെ ആദരിക്കൽ ചടങ്ങ് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വയോജനങ്ങളോട് കാണിക്കുന്ന നിന്ദ സമൂഹം ഒരിക്കലും പൊറുക്കില്ലെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വയോജന ദിനത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് മുൻ വിഭാഗ് കാര്യവാഹ് ജി. ശിവരാമൻ നായർ, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള തുടങ്ങി 71 മുതിർന്ന പൗരന്മാരെ ചടങ്ങിൽആദരിച്ചു.

നീണ്ടകര ഇടവക വികാരി ഫാ. ജഗദീഷ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ദേശീയ സമിതിയംഗം എം.എസ്. ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബി. ശ്രീകുമാർ, വെള്ളിമൺ ദിലീപ്, വൈസ് പ്രസിഡന്റുമാരായ ശശികലറാവു, മാലുമേൽ സുരേഷ്, എ.ജി. ശ്രീകുമാർ, ലതാ മോഹൻ, സെക്രട്ടറിമാരായ വി.എസ്. ജിതിൻദേവ്, ബി. ശൈലജ, പരവൂർ സുനിൽ, പത്മകുമാരി, ട്രഷറർ മന്ദിരം ശ്രീനാഥ്, സെൽ കൺവീനർ സി. തമ്പി, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ബിറ്റി സുധീർ, കൗൺസിലർമാരായ കൃപ വിനോദ്, ഗിരീഷ്, സജിദാനന്ദ എന്നിവർ നേതൃത്വം നൽകി.