പന്മന: കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ലാഭരണകൂടം ക്ലീൻ ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലാ നെഹ്റു യുവ കേന്ദ്രയും പന്മന മനയിൽ ഫുട്ബാൾ അസോസിയേഷനും (എം.എഫ്.എ), എസ്.ഇ.പി.ടി അക്കാഡമിയുടെയും സഹകരണത്തോടെ
ഗാന്ധിജയന്തി ദിനമായ ഇന്ന് മുതൽ 31 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ, പ്ലാസ്റ്റിക് സംഭരണ പരിപാടികൾ നടത്തുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 7 മണിക്ക് പന്മന മനയിൽ എസ്.ബി.വി.ജി.എസ്.എച്ച്.എസ്.എസ് സ്കൂളിന് മുൻവശം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിക്കും.